Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിനില്‍ ഉച്ചത്തില്‍...

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ കടുത്ത നടപടി

ന്യൂഡൽഹി : ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യുന്നവർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചാല്‍ ഇനി കടുത്ത നടപടി. അത്തരം യാത്രക്കാരെ ടിക്കറ്റ് റദ്ദാക്കി ട്രെയിനിൽ നിന്ന് ഇറക്കി വിടുന്നതിനൊപ്പം 1,000 രൂപ പിഴയും ചുമത്തും. ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ഇയർ ഫോണുപയോഗിച്ച് പാട്ടു കേൾക്കുന്നതിൽ തടസമില്ല.

യാത്രക്കാർക്ക് 139 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ടി.ടി.ഇയെ നേരിട്ട് അറിയിച്ചോ പരാതി നല്‍കാം. റെയില്‍വേ ആപ്പ് വഴിയും പരാതി അറിയിക്കാം. റെയില്‍വേ ജീവനക്കാരന്റെ നിര്‍ദേശം അവഗണിക്കുകയും ചെയ്താല്‍ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇതിനായി 1989ലെ റെയില്‍വേ ആക്ടിലെ 145-ാം വകുപ്പില്‍ ജനവിശ്വാസ് അമന്റ്മെന്റ് ഒഫ് പ്രൊവിഷൻസ് ആക്ട് 2026 അനുസരിച്ച്‌ ഭേദഗതി വരുത്തി. സഹയാത്രികരില്‍നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു

വത്തിക്കാൻ : മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ വേങ്ങല്‍ എം. ടി. എല്‍. പി സ്‌കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍...
- Advertisment -

Most Popular

- Advertisement -