തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. റെയ്‌ഡിൽ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്‌സൈസ് തീരുമാനിച്ചത്.കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടുന്നത് .