Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പൊലീസിൻ്റെ...

ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ പി. ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ), ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ (പെരുമ്പാവൂർ എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി. ബിജോയ് നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി : എട്ട് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം .എട്ട് പേർ മരിച്ചു .വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലാണ് അപകടം .കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ...

കാണാൻ വന്നവര്‍ ചുമതലപ്പെട്ടവരല്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യമില്ല:  ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യം എന്‍ എസ് എസിനില്ലെന്ന്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരുമായും രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദര്‍ശനമാണ്. വന്നവര്‍ അതിന് ചുമതലപ്പെട്ടവരല്ല. എന്‍എസ്എസ് നിന്നിടത്തു തന്നെ...
- Advertisment -

Most Popular

- Advertisement -