Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്ത്രീകളുടെ തിരോധാനം...

സ്ത്രീകളുടെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന

ആലപ്പുഴ : സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത് .ആദ്യം വീട്ടിനുള്ളില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്. റഡാറില്‍ സിഗ്നലുകള്‍ ലഭിച്ച മൂന്നു സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിശോധിക്കുകയാണ് .

കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി ജെയ്നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുന്‍ കേന്ദ്ര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ : മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീല്‍(90) അന്തരിച്ചു .ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ വകുപ്പു മന്ത്രി സ്ഥാനങ്ങൾ തുടങ്ങിയവ നിർവഹിച്ചിട്ടുണ്ട് .ലാത്തൂരിൽനിന്ന്...

പങ്കുവെക്കലാണ് മാനവസ്നേഹത്തിന്റെ അടിസ്ഥാനം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : പ്ലസ് വൺ തലം മുതൽ മുകളിലേക്ക് ഉപരി പഠനം നടത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മതസ്ഥരായ 550 വിദ്യാർത്ഥികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ  മാനവ ശക്തികരണ വിഭാഗം ഏർപ്പെടുത്തിയ...
- Advertisment -

Most Popular

- Advertisement -