Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകനത്ത മഴ...

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും ജില്ലാ കളക്ടർ നിരോധിച്ചു.

അതേസമയം അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി,മിന്നൽ,കാറ്റ് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക്...

ചേരാനല്ലൂർ വാഹനാപകടം : പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു .കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ...
- Advertisment -

Most Popular

- Advertisement -