Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവിൻ...

എഡിഎം നവിൻ ബാബു  ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി. ദിവ്യക്കെതിരെ പത്തനംതിട്ടയിലെ സിപി എം രംഗത്ത്

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയായ എഡിഎം നവിൻ ബാബു കണ്ണൂരിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പത്തനംതിട്ടയില സിപി എം രംഗത്ത്. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പരാതി നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

ദിവ്യ തെറ്റ് ചെയ്തെങ്കിൽ നടപടി സ്വീകരിക്കണമെന്ന് സി പിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സമിതി അംഗവുമായ മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകും. നടപടി ഉണ്ടാകുന്നില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ക്ഷണിക്കാത്ത ചടങ്ങിൽ ദിവ്യ എത്തിയതിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലം മാറ്റത്തിലുടെ ഇന്ന് പത്തനംതിട്ടയിൽ  ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

അതേ സമയം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ ( ബുധൻ) മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി...

എക്സൈസ് കമ്മീഷണറുടെ മിന്നൽ പരിശോധന :  ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം: ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്ന ഗുരുതര ആരോപണത്തെ തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ്...
- Advertisment -

Most Popular

- Advertisement -