Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaപള്ളിയോട സേവാ...

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം : ഡോ. എം ശശികുമാർ

ആറന്മുള : കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനയായ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

ആറന്മുള ജലമേളയിൽ പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിൽ 34പള്ളിയോടങ്ങളും എൻഎസ്എസ് കരയോഗങ്ങളുടേതാണ്.  ഈ വർഷം ഒന്നരലക്ഷം രൂപ വീതമാണ് ഗ്രാന്റ് നൽകിയത്. ചികിത്സ ധനസഹായം, വിദ്യാഭ്യാസ ധനസഹായം കുട്ടികൾക്കായി പഠനകളരികൾ എന്നിവ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. 

പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ വി .സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി  പ്രസാദ് ആനന്ദഭവൻ, ട്രഷറർ  രമേശ് കുമാർ മാലിമേൽ,വൈസ് പ്രസിഡന്റ്  കെ എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി കൃഷ്ണകുമാർ,  എം കെ ശശികുമാർ,  രവീന്ദ്രൻ നായർ, പാർഥസാരഥി, മുരളി ജി പിള്ള ഡോ. സുരേഷ്ബാബു, വിജയകുമാർ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാകും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മറുപടി പറയും.ബില്‍ നാളെ രാജ്യസഭയിലും...
- Advertisment -

Most Popular

- Advertisement -