Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പേടക...

തിരുവാഭരണ പേടക വാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു

പന്തളം: തിരുവാഭരണം പേടകവാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള( 92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന ഗുരുസ്വാമിയാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള.

പതിനെട്ടാം വയസ്സിൽ, ആദ്യമായി അച്ഛനോടൊപ്പം തിരുവാഭരണങ്ങളുമായി കാടും മലയും നടന്നുകയറി അയ്യപ്പ സവിധത്തിലെത്തിയ ഗംഗാധരൻ പിള്ള 86 വയസ്സു വരെ ആ സപര്യ തുടർന്നു. കുറച്ച് നാളുകളായി വിശ്രമത്തിലാണെങ്കിലും തിരുവാഭരണ ഘോഷയാത്രയ്‌ക്കു മുമ്പ് ആഭരണപ്പെട്ടി കൊട്ടാരത്തിൽനിന്നു ക്ഷേത്രത്തിലെത്തിക്കുന്നത് അദ്ദേഹമാണ്.

അച്‌ഛൻ കോമാട്ട് നാരായണപിള്ള തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു. അച്ഛനൊപ്പം ആദ്യമായി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്തു. പിന്നെ ഒറ്റ വർഷം പോലും മുടങ്ങാതെ 68 വർഷം ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയ്‌ക്കു പോകാൻ ഗംഗാധരൻ പിള്ളയ്‌ക്ക് കഴിഞ്ഞു.

സംസ്‌കാരം ശനിയാഴ്ച  3 ന് ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: ഉണ്ണി കുളത്തിനാൽ, പുഷ്പ, സിന്ധു, സുനിത. മരുമക്കൾ: രജിത (അധ്യാപിക, എൻ.എസ്.എസ് ജി.എച്ച്.എസ് പന്തളം) മധു കരിങ്ങോടത്ത്, മധുകുമാർ, പരേതനായ സോപാനം ശ്രീകുമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29 ാംമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി. ഇന്നലെ രാവിലെ നടന്ന വിശുദ്ധ...

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു ; സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു , അമ്മക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു.ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ...
- Advertisment -

Most Popular

- Advertisement -