Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസെൻറ് ചാവറ...

സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് – ആറാമത്തെ സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ വടകര സങ്കീർത്തനയുടെ ചിറക് എന്ന നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിൽ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗറിൽ അവതരിപ്പിക്കപ്പെട്ടു.

ഇ.എസ്.എസ് ഇന്നവേഷൻസ് സർജിക്കൽ കോ. ചങ്ങനാശേരിയുടെ സ്‌പോൺസർഷിപ്പിലാണ് നാടകം അരങ്ങേറിയത്. ചിറകില്ലാതെ ഒരു പക്ഷിക്കുഞ്ഞും ജനിക്കുന്നില്ല എന്ന് പറയുംപോലെ കഴിവൊന്നുമില്ലാതെ ഒരു കുഞ്ഞും ഇവിടെ പിറക്കുന്നില്ല. വൈകല്ല്യങ്ങളെ അവഗണിക്കാതെ അവരെ ചേർത്ത് പിടിച്ച് നമ്മൾ സ്നേഹത്തിന്റെ ഇളം തെന്നലായാൽ മതി അവരും നമ്മോടൊപ്പമോ നമുക്ക് മുന്നിലോ പറന്ന് ഉയർന്നോളും. പ്രദീപ് കുമാർ കാവുംതറയുടെ രചനയിൽ രാജീവൻ മമ്മിളി സംവിധാനം ചെയ്ത കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന നാടകം മാനവ സ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് പങ്കു വെക്കുന്നത്

നാടകോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് സർഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം നേതൃത്വം നൽകി. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റും നാടകമത്സര മാനേജിങ് കമ്മിറ്റി ജനറൽ കൺവീനറുമായ ജോസ് ജോസഫ് നടുവിലേഴം ചടങ്ങിന് സ്വാഗതം ആശംസിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി എം.റ്റി സെബാസ്റ്റ്യൻ പ്രായോജകരെ പരിചയപ്പെടുത്തി സംസാരിച്ചു. ഇ.എസ്.എസ് ഇന്നവേഷൻസ് സർജിക്കൽ കോ. ചങ്ങനാശേരിയുടെ മാനേജിംഗ് പാർട്ണർ പി.എം സാലിയെ സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്സ് പ്രായിക്കളം CMI മെമെന്റോ നൽകി അനുമോദിച്ചു. സീനിയർ സിറ്റിസൺസ് ഫോറം വൈസ് പ്രസിഡൻ്റ് പ്രൊഫ. വിജയം ജോസഫ് ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎസ്എന്‍എല്‍ സമ്പൂര്‍ണ 4ജി സേവനത്തിലേക്ക്

ന്യൂഡൽഹി: അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സംസ്ഥാനത്ത് 4ജിയിലേക്കു മാറുന്നു. ഡിസംബറില്‍ 5ജി സേവനം തുടങ്ങുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സജികുമാര്‍  അറിയിച്ചു. നെറ്റ് വർക്ക്...

നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി .ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ...
- Advertisment -

Most Popular

- Advertisement -