Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല

പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളിൽ സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല. കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവ്വീസുകൾ കൂടുതൽ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകൾ  സർവ്വീസ് നിർത്തിവച്ച് ബസുടമകളും ജീവനക്കാരും ജില്ലാ കലക്ട്രേറ്റുകളിലേക്ക് ജൂലൈ 8 ന്  മാർച്ചും ധർണ്ണയും നടത്തും.

പത്തനംതിട്ടയിൽ 8 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട  സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കലക്ട്രേറ്റ് പടിക്കൽ എത്തി  ധർണ ആരംഭിക്കും. ഈ വിഷയങ്ങൾ സംബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളും ബസ് ഉടമ സംഘടനകളും ചേർന്ന് നടത്തിയ യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു നേതാവ് കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി.പി. ബി. ഹർഷകുമാർ, ബസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. ആർ മനു, ബി.എം.എസ് ജില്ലാ സെക്രട്ടറി രഘു നാഥ് എ.എസ്, പ്രസിഡൻ്റ് . പി. എസ്. ശശി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി. കെ. ഗോപി, ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിഡൻ്റ്  ആർ. ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലോഹിം വർഷിപ്പ് സെന്ററിലെ പീഡനം: മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട: ചെന്നീർക്കര ഊന്നുകൽ  വെട്ടോലിമലയിൽ പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട  പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര മുട്ടത്തുക്കോണം  പുല്ലാമല ഇരുന്ന...

വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഈശ്വരന്‍: അലക്‌സാണ്ടര്‍ ജേക്കബ്.

തിരുവല്ല: സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്നു അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഹിന്ദുസംസ്‌കാരം പരിചയപ്പെടുത്തിയ ഈശ്വര സങ്കല്‍പം....
- Advertisment -

Most Popular

- Advertisement -