Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമാതൃവേദി- പിതൃവേദി...

മാതൃവേദി- പിതൃവേദി നിറവ് 2026

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം ഫൊറോന മാതൃ-പിതൃവേദി നിറവ് 2026 വാര്‍ഷികവും ആദരിക്കലും സമ്മാനദാനവും പള്ളി ഓഡിറ്റോറിയത്തില്‍ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി മുക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും മുണ്ടുപാലം മാതൃവേദി പ്രസിഡന്റുമായി സുനി ടോമി, മാടപ്പള്ളി ബ്ലോക്ക് മെമ്പറും പായിപ്പാട് ലൂര്‍ദ്ദ്മാതാ മാതൃവേദി പ്രസിഡന്റുമായ ത്രേസ്യാമ്മ മാത്യു, ക്രിസ്റ്റീന്‍ മിനിസ്ട്രി സെന്‍ട്രല്‍ ടീമിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോഷി കൊല്ലാപുരം എന്നിവരെ യോഗത്തില്‍ ആദരിച്ചു.

ഫൊറോന കലോത്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് യഥാക്രമം ഫാത്തിമ മാതാപള്ളി ഫാത്തിമാപുരം, സെന്റ് തോമസ് നാലുകോടി, സെന്റ് സേവ്യേഴ്‌സ് തൃക്കൊടിത്താനം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പിതൃവേദി ബെസ്റ്റ് യൂണിറ്റായി സെന്റ് സേവ്യേഴ്‌സ് തൃക്കൊടിത്താനവും, സെക്കന്‍ഡ് ബെസ്റ്റ് യൂണിറ്റായി സെന്റ് തോമസ് നാലുകോടിയും മൂന്നാംസ്ഥാനം സെന്റ് സെബാസ്റ്റിയന്‍സ് ചാഞ്ഞോടിയും നേടി.മാതൃവേദി ബെസ്റ്റ് യൂണിറ്റായി സെന്റ് തോമസ് നാലുകോടിയും സെക്കന്‍ഡ് ബെസ്റ്റ് യൂണിറ്റായി സെന്റ് സേവ്യേഴ്‌സ് തൃക്കൊടിത്താനവും മൂന്നാം സ്ഥാനം ഫാത്തിമാമാത ഫാത്തിമാപുരവും കരസ്ഥമാക്കി.

പിതൃവേദി റൂബി ജൂബിലി ട്രോഫി സെന്റ് സേവ്യേഴ്‌സ് തൃക്കൊടിത്താനം നേടി. ഫാ. ചെറിയാന്‍ കക്കുഴി, ഫാ. ജിജോ ഇലവുംമൂട്ടില്‍, സി. ലിന്‍സിയ സിഎംസി, മാതൃവേദി പ്രസിഡന്റ് ജോളി തോമസ്, പിതൃവേദി സെക്രട്ടറി രാജു ആന്റണി, മോളി ളൂയിസ്, ലാലി ഇളപ്പുങ്കല്‍, സിനി റ്റിജി, ലാല്‍ പ്ലാന്തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം...

സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് സൗരോര്‍ജം ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45 ലക്ഷം പിന്നിട്ടു. കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന...
- Advertisment -

Most Popular

- Advertisement -