Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളിയില്‍...

എടത്വ പള്ളിയില്‍ നിന്ന് നിരണത്തേക്ക് കാല്‍നട തീര്‍ഥാടനം

എടത്വ: സെന്റ് ജോര്‍ജ് ഫൊറോനായുടെ നേതൃത്വത്തില്‍ കാല്‍നടയായി മാര്‍ത്തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ നിരണത്തേക്ക് തീര്‍ഥാടനം നടത്തി. 19-ാം മത് നിരണം തീര്‍ഥാടനം വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

രാവിലെ 10 ന് എടത്വ സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍ പ്രത്യേക പ്രാര്‍ഥനയ്ക്ക് ശേഷമാണ് മാര്‍ത്തോമാശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന നിരണം മാര്‍ത്തോമ്മാ ശ്ലീഹാ ദൈവാലയത്തിലേക്ക് കാല്‍നട  പദയാത്ര ആരംഭിച്ചത്. നൂറ്കണക്കിന് വിശ്വാസികളാണ് പങ്കുചേര്‍ന്നത്. പത്തു കിലോമീറ്ററോളം ദൂരം പ്രാര്‍ഥനാ മന്ത്രങ്ങളുമായി കാല്‍നടയായി എത്തിയ വിശ്വാസികള്‍ നിരണത്തെത്തി ഫാ. ജോസഫ് കളരിയ്ക്കലിന്റെ മുഖ്യകാര്‍മിത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ സംബന്ധിച്ച് നേര്‍ച്ചകഞ്ഞിയും കുടിച്ചാണ് മടങ്ങിയത്.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപറമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. ബിപിന്‍ കക്കാംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയന്‍ കളത്തിപറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത്, ഫാ. ടിങ്കിള്‍, തകഴി-തെന്നടി സെന്റ് റീത്താസ് പള്ളി വികാരി ഫാ. കുര്യന്‍ ഇളംകുളം, കൈക്കാരന്‍മാരായ മനോജ് മാത്യു പുത്തന്‍വീട്ടില്‍, സിബിച്ചന്‍ കോനാട്ട്, സാബു ആശാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരന്ത മേഖലയിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്  ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു

പത്തനംതിട്ട : വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു. ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ഉപകരണങ്ങൾ പത്തനംതിട്ടയിൽ എത്തിച്ച് ഒന്നിച്ചാണ് കൊണ്ടുപോയത്. ചെയിൻ സോ-10,...

അവഗണിക്കപ്പെടുന്ന വിശ്വകർമ്മ സമൂഹത്തിന് അർഹമായത് നൽകുക; വിശ്വകർമ്മ പാർലമെന്റ്

ആലുവ : കേരളത്തിന്റെ നിർമ്മാണ പൈതൃകത്തിന്റെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെ രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആലുവാ റോയൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'വിശ്വകർമ്മ പാർലമെന്റ്’ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -