Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംയോജിത കൃഷി...

സംയോജിത കൃഷി വികസന പദ്ധതി : ഫാമിലെ കാലികളുടെ കാവൽക്കാരായി രണ്ടു കൊള്ളൂവരിയൻമാർ

ആലപ്പുഴ: അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ  ഇനം നായ് കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നു. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ ,2 കാസർഗോഡ് കുള്ളൻ , 15 മലബാറി ആടുകൾ , 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളൂവരയന്മാർക്കു പരിശീലനം നൽകുന്നത്.
  
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ എന്ന പാലക്കാടൻ ഇനം.

കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ ‘ബാസ്‌കർ വില്ലയിലെ വേട്ടനായയെ’ ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല്, നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം. ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക് എന്നതാണ്. പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക, കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ട് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നു.

സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല. ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച കൊള്ളൂവാരിയൻ നായ് കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഏറ്റുവാങ്ങുകയും ഇവരെ അറുന്നൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി. ടി അരുണിന് കൈമാറുകയും ചെയ്തു. ക്ഷേമ കാര്യ സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുളാദേവി, പി. അഞ്ജു, വീയപുരം ഫാം സീനിയർ കൃഷി ഓഫീസർ ടി.എസ്. വൃന്ദ, അനീഷ് വിശാൽ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിരോധ വിവരങ്ങൾ ചോർത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ്...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം : മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി. പെണ്‍കുട്ടി കൊച്ചിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം...
- Advertisment -

Most Popular

- Advertisement -