Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപത്മശ്രീ ദേവകിയമ്മ...

പത്മശ്രീ ദേവകിയമ്മ ആലപ്പുഴയുടെ അഭിമാനം: ജില്ലാ കളക്ടർ

ആലപ്പുഴ : പത്മശ്രീ എന്ന ശ്രേഷ്ഠ പുരസ്കാരം ദേവകിയമ്മയിലൂടെ ജില്ലയിലെത്തിയത് ആലപ്പുഴക്ക് അഭിമാനമാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. പത്മശ്രീ പുരസ്‌കാര ജേതാവ് കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മയെ വീട്ടിലെത്തി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

അൺസങ് ഹീറോസ്’ വിഭാഗത്തിലാണ് പ്രകൃതി സംരക്ഷണവും പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവനയും കണക്കിലെടുത്ത് രാജ്യം ദേവകിയമ്മയെ പത്മശ്രീ നൽകി ആദരിച്ചത്. കായംകുളം കണ്ടല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലകൽ തറവാട്ടിലെ ദേവകിയമ്മ രൂപപ്പെടുത്തിയെടുത്ത തപോവനം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. വലിയ വൃക്ഷങ്ങൾ മുതൽ 3000 ത്തിലധികം ഔഷധസസ്യങ്ങളും അപൂർവ്വ മരങ്ങളും ഈ തപോവനത്തിലുണ്ട്.

സ്വന്തം വീട്ടിലെ വിശാലമായ അഞ്ചേക്കർ പറമ്പിൽ നാലു പതിറ്റാണ്ടുകൊണ്ട്  മരങ്ങൾ നട്ടുപിടിപ്പിച്ച് കാടുണ്ടാക്കിയ ദേവകിയമ്മ പ്രായത്തിന്റെ പരിമിതികൾക്കിടയിലും തന്റെ വീട്ടുമുറ്റത്തെ കാടും മരങ്ങളും ഇന്നും പരിപാലിച്ചു പോരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് തുടങ്ങി ധാരാളം നേട്ടങ്ങൾ ദേവകിയമ്മക്ക് ലഭിച്ചിട്ടുണ്ട്. 

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ് തുടങ്ങിയവർ കളക്ടറോടൊപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടിയന്തര രക്ഷാപ്രവർത്തനം തുടരാനും ദുരിതാശ്വാസത്തിനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി

റാന്നി: റാന്നിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും പെട്ടെന്ന് വെള്ളം ഉയരുകയും വെള്ളക്കെട്ട് ഒഴുകിപ്പോകാതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരാനും  ദുരിതാശ്വാസത്തിനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി വി.ഡി. സതീശൻ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിലെ നദികളിൽ അജ്ഞാത മത്സ്യം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

പാറ്റ്ന : നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിൽ അസാധാരണ വലിപ്പമുള്ള അജ്ഞാത മത്സ്യങ്ങൾ .നേപ്പാളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുട‍ന്ന് പ്രളയജലത്തോടൊപ്പമെത്തിയ മത്സ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം .ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ...
- Advertisment -

Most Popular

- Advertisement -