Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവര്‍ ഇന്ന്...

ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു

പത്തനംതിട്ട: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.

അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇന്നു വൈകിട്ട് 3 ന് പെസഹ ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് കാർമികത്വം വഹിക്കും.

പരുമല സെമിനാരിയിൽ നാളെ 7 ന് തുടങ്ങുന്ന ദുഃഖ വെളളി ശുശ്രൂഷയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം മുഖ്യ കാർമികത്വം വഹിക്കും. ദു:ഖ വെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്കും ദേവാലങ്ങൾ ഒരുങ്ങി തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സംരക്ഷിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന...

പുന്നമട സ്റ്റാർട്ടിങിലേക്ക് വോട്ടാവേശം നിറച്ച് ബോട്ട് റാലി

ആലപ്പുഴ: പുന്നമടയുടെ ഓളങ്ങളിൽ  വോട്ടാവേശം ഉയർത്തി വോട്ട് ബോധവത്കരണ പരിപാടിയുടെ(സ്വീപ്പ്) ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. മൂന്നുബോട്ടുകളിലായി  കുടുംബശ്രീ പ്രവർത്തകർ ആണ് ബോട്ട് യാത്രയിൽ പങ്കെടുത്തത്. ജില്ല കളക്ടർ ഫിനിഷിങ് പോയിന്റിൽ ബോട്ട്...
- Advertisment -

Most Popular

- Advertisement -