Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശനം : ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കാൻ സർക്കാർ

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുക്കും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകീട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. കോടതിയെ നാളെ നിലപാട് അറിയിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷകരമായി ബാധിച്ചേക്കാം എന്ന വിലയിരുത്തിലിൽ നിന്നാണ് ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണം എന്ന മുൻനിലപാട് മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇനിയും ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ : ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവർത്തനം തുടക്കം

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്തം  നവകേരളം ജനകീയ ക്യാമ്പയിൻ  പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയും ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ മൂന്നാം ഘട്ടം പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട്...

ആലപ്പുഴ ജനറല്‍ ആശുപത്രി ഒ പി സമുച്ചയം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ  (ഞായറാഴ്ച) ഉച്ചക്ക് 2.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന...
- Advertisment -

Most Popular

- Advertisement -