Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsRanniചക്കുളത്തുകാവിൽ പണ്ഡാര...

ചക്കുളത്തുകാവിൽ പണ്ഡാര പൊങ്കാല തിരുവാർപ്പ് സ്ഥാപിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല തിരുവാർപ്പ് ക്ഷേത്ര ആനകൊട്ടിലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ തീ പകരുന്നത്.
   
ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അമ്പലപ്പുഴ ഡി.വൈ.എസ് പി, കെ.എൽ രാജേഷ് ഉദ്ഘാടനം ചെയ്തു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, എന്നിവർ കാർമ്മികത്വം വഹിച്ചു.
    
എടത്വാ സി.ഐ അൻവർ, എസ്.ഐ എൻ. രാജേഷ്, മീഡിയ കോഡിനേറ്റർ  അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ്  എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ചകൃഷി : മിത്രകുമിളിനെ നശിപ്പിക്കുന്ന രീതിയില്‍ കീടനാശിനി പ്രയോഗം നടത്തരുത് : കീട നിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുഞ്ച കൃഷി ഇറക്കിയ വിതച്ച് 70 ദിവസത്തിനുമുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടിരുന്നു എങ്കിലും കുമിള്‍ രോഗ ബാധ മൂലം മുഞ്ഞകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള(100) അന്തരിച്ചു.ഡൽഹിയിലെ  സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ...
- Advertisment -

Most Popular

- Advertisement -