Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMannarപതിനാല് വയസുകാരിയായ...

പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു

മാന്നാർ : ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തുന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാർ (50)നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുക ആയിരുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്,ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ്...

ശബരിമല ഇ-ലേലം അട്ടിമറി : ഉദ്യോഗസ്ഥ-സ്ഥിരം ലോബി കൂട്ടുകെട്ടെന്ന് ആരോപണം

പത്തനംതിട്ട : ശബരിമലയിലെ കുത്തക ലേല നടപടികൾ സുതാര്യമായി നടത്തുന്നതിനായി ഏർപ്പെടുത്തിയ ഇ-ലേല സംവിധാനത്തെ അട്ടിമറിക്കാൻ ദേവസ്വം ഉദ്യോഗസ്ഥരും സ്ഥിരം കരാറുകാരുടെ ലോബിയും തമ്മിൽ കൂട്ടുകെട്ടുണ്ടായെന്ന ആരോപണം ശക്തമാകുന്നു. ടെൻഡർ നടപടികളുടെ രഹസ്യസ്വഭാവം...
- Advertisment -

Most Popular

- Advertisement -