Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബ്രഹ്മകലശാഭിഷേക നിറവില്‍...

ബ്രഹ്മകലശാഭിഷേക നിറവില്‍ ഗുരുവായൂരപ്പന്‍: ദര്‍ശനപുണ്യം നേടി ആയിരങ്ങൾ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകള്‍ പൂര്‍ണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂര്‍ത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടര്‍ന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി നടന്നു. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍  ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു. മേല്‍ശാന്തി  സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്‍മാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശകലശവും കര്‍ക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു.

വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ ദര്‍ശനപുണ്യം നേടി. നാളെ രാത്രി പൂയം നക്ഷത്രത്തിലാണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ : പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു .ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിട്ടുണ്ട് .ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ...

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ...
- Advertisment -

Most Popular

- Advertisement -