കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൊഴി മാറ്റി ഗൺമാൻ അഭിലാഷ് .കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നും അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) പുതിയ മൊഴി നൽകി.
കെ.എസ്.യു. പ്രവർത്തകരായ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി .ഗൺമാന്റെ പരാതിയിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.





