Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണൂരിന്...

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി: ഉത്തരവ് വൈകീട്ട്

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം .കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനാൽ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.വൈകിട്ട് 3.30ന് വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കും.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതി നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് മനസ്സിലാകുമെന്നും ഇത്തരം കാര്യങ്ങൾ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പ്രതിഭാഗത്തോട് പറഞ്ഞു.മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ബോബിക്കായി ഹാജരായത്.

ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബി നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്ത് പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല: ജനകീയ ആസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ഷീന മാത്യു അധ്യക്ഷത...

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്,...
- Advertisment -

Most Popular

- Advertisement -