Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതിനൊന്നാമത് ബജറ്റ്, ഇന്ത്യയെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്നും മാറ്റി, ലോകത്തിലെ നാലാം നമ്പര്‍ സമ്പദ് വ്യവസ്ഥയായി മാറ്റിയതിന്റെ പ്രതിഫലനമാണ്.

ദീര്‍ഘകാല സാമ്പത്തികതന്ത്രങ്ങളുടെ ഫലമാണ് നമ്മള്‍ ഇന്ന് കാണുന്ന രാജ്യവികസനം. മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ 10-11 ബജറ്റില്‍ കേരളത്തിന് വേണ്ടി എത്രയോ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്നും ആ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. പി.എം ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, പി.എം ആയുഷ്മാന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു നടക്കുന്ന ഇടത് സര്‍ക്കാരിനോട് ചോദിക്കാനുള്ളത്, നിങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തന്ന കാര്യങ്ങള്‍ എന്ത് കൊണ്ട് നിങ്ങള്‍ നടപ്പിലാക്കാക്കുന്നില്ല.

2017-ല്‍ എയിംസിനായി തമിഴ് നാട്ടിലെ മധുരയെയും കേരളത്തെയും തിരഞ്ഞെടുത്തപ്പോള്‍, അന്നുമുതല്‍ ഇന്ന് വരെ ഭൂമി ഏറ്റെടുക്കാത്ത സര്‍ക്കാരാണ് ഇവിടെയുളളത്. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പി.എം ആയുഷ്മാന്‍ പദ്ധതി കേന്ദ്രം നല്‍കിയപ്പോള്‍, ഇവിടെ ഇതുവരെ ആര്‍ക്കും ലഭിക്കാത്ത സ്ഥിതിയാണ്. പി.എം ആവാസ് യോജന പദ്ധതിക്ക് ആവശ്യമായ പണം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

ജല്‍ ജീവന്‍ മിഷന് വേണ്ടി 6000 കോടി നല്‍കിയിട്ടും 32 ലക്ഷം വീടുകളില്‍ ജല്‍ ജീവന്‍ മിഷന്‍ എത്തിയില്ല. നല്‍കിയ പദ്ധതികള്‍ നടപ്പിലാക്കാതെ വീണ്ടും പ്രഖ്യാപിച്ചിട്ട് കാര്യമില്ലല്ലോയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ ഒമ്പത് കൊല്ലം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍, നാടിന്റെ വികസനത്തിന് വേണ്ടി പുതിയ പദ്ധതി വരണമെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇവിടെ വരണം.  എന്‍.ഡി.എ സര്‍ക്കാര്‍ വന്നാല്‍ വികസനം എന്ന പൊളിറ്റിക്സ് ഓഫ് പെര്‍ഫോമന്‍സ് നടപ്പിലാക്കും  ഉറപ്പാണ്.

ബജറ്റില്‍ യുവാക്കള്‍ക്ക് വേണ്ടി ധാരാളം അവസരങ്ങള്‍ ഉണ്ട്. ടൂറിസം, ഉത്പാദന, ഇലക്ട്രോണിക് ഘടക നിര്‍മ്മാണം, എ.ഐ, കാര്‍ഷിക മേഖലയിലും യുവാക്കള്‍ക്ക് അവസരങ്ങളുണ്ട്. അത് നടപ്പിലാക്കാനും യാഥാര്‍ത്ഥ്യമാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിവ് വേണമെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 14-08-2026 Suvarna Keralam SK-65

1st Prize Rs.1,00,00,000/- RB 264587 (MOOVATTUPUZHA) Consolation Prize Rs.5,000/- RA 264587 RC 264587 RD 264587 RE 264587 RF 264587 RG 264587 RH 264587 RJ 264587 RK 264587 RL 264587 RM 264587 2nd Prize Rs.30,00,000/- RH 288708 (IRINJALAKKUDA) 3rd...

കര്‍ക്കിടകത്തില്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ

കൊല്ലം: കര്‍ക്കിടകത്തില്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കി കുളത്തൂപ്പുഴ കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യയോടൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും നടത്തി മടങ്ങുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ജൂലൈ 19...
- Advertisment -

Most Popular

- Advertisement -