Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല നെയ്...

ശബരിമല നെയ് ക്രമക്കേട് :  അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

കേസില്‍ 29 ശാന്തിക്കാരും മൂന്ന് ഓഫീസര്‍മാര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. ആടിയശിഷ്ടം നെയ് വില്‍പനയിലൂടെ ഈ സീസണില്‍ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്. നാല് കൗണ്ടറുകളിലൂടെയാണ് നെയ് വില്‍പന നടന്നത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം : വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്

തിരുവനന്തപുരം : നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം.കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു.ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് സംഘർഷം. സംഭവത്തിൽ...

ഗവി കൊലപാതകം : യുവതി ക്രൂരമർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട : ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പ്രതി വിനോദ് പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -