Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനോർക്ക സർട്ടിഫിക്കറ്റ്...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ :  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ:  ജില്ലയിലെ ചെങ്ങന്നൂരില്‍  നോര്‍ക്ക റൂട്ട്സ് റീജിയണൽ  സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് ഒന്നാം നിലയിലാണ് പ്രവർത്തനം. 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റർ  ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. 

ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ  രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്,  പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ  അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.   അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്‍റെ  തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പു കേസിലെ മൂന്നാം പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്ത് കോയിപ്രം പോലീസ്       

പത്തനംതിട്ട: പൊതുജനങ്ങളിൽ നിന്നും പണം വാങ്ങിക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും റിസർവ് ബാങ്കിന്റെ അംഗീകാരം വേണമെന്ന നിയമത്തിന് വിപരീതമായി പ്രവർത്തിച്ചുവന്ന ജി ആൻഡ് ജി ഫിനാൻസ് സ്ഥാപനത്തിന്റെ എം ഡി മാരിലൊരാളെ കോയിപ്രം പോലീസ്...

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകൾ. ഒമ്പത് കുടുംബങ്ങളിലായി ആറ് പുരുഷന്‍മാരും 11 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 29 പേരാണ് ക്യാമ്പിലുള്ളത്.പെരിങ്ങര വില്ലേജിൽ മേപ്രാൽ സെൻ്റ്...
- Advertisment -

Most Popular

- Advertisement -