Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsയു.എൻ. രക്ഷാസമിതിയിലെ...

യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി : യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ.ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വൈസെഗ്രാഡ് ഗ്രൂപ്പ് (വി4) ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചത്.ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.

രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ രാജ്യങ്ങളുടെ പിന്തുണ ഏറെ നിർണായകമാണ്. ഗ്ലോബൽ സൗത്തിന്റെ ഭാഗമായ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായി ഉണ്ടാകണമെന്നാണ് നാല് രാജ്യങ്ങളുടെയും നിലപാടെന്ന് സ്ലോവാക്യൻ വിദേശകാര്യമന്ത്രി യുറാജ് ബ്ലാനാർ വ്യക്തമാക്കി.ന്യൂയോർക്കിൽ നടന്ന ഇന്ത്യയും വി4 രാജ്യങ്ങളും തമ്മിലുള്ള ആദ്യ വിദേശകാര്യമന്ത്രിതല യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത : ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ...

പെൺകുട്ടിക്ക്  നേരേ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തിരുവല്ല: പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ്...
- Advertisment -

Most Popular

- Advertisement -