Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണ്ണക്കൊള്ളക്കേസ്:...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും ജാമ്യാക്ഷേ തള്ളുകയായിരുന്നു. ഗൂഢാലോചനയിൽ അടക്കം പ്രതിക്ക് പങ്കുണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

എന്നാൽ കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വാദം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി മുരാരി ബാബു ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. പ്രതി രക്ഷപ്പെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽ വകുപ്പിന്‍റെ നിർദ്ദേശം. അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചത്.

കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു. എസ്ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാർ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഇനി  ഫ്രഷ് അരവണമാത്രം: നിർമ്മാണ യൂണിറ്റിന്റെ  ശേഷികൂട്ടും

തിരുവനന്തപുരം: ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോർഡ് നിർത്തുന്നു. നിർമാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം 'ഫ്രഷ്' അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. 200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തിൽ അരവണയുടെ വിറ്റുവരവ്....

മദ്യപിച്ചത് വിലക്കിയ അച്ഛന് മകന്റെ സുഹൃത്തിന്റെ  മർദ്ദനം : പ്രതി അറസ്റ്റിൽ

പത്തനംതിട്ട:  വീട്ടിൽ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ  അതിരുങ്കൽ  അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാൻ എന്ന് വിളിക്കുന്ന സനീഷ്(...
- Advertisment -

Most Popular

- Advertisement -