Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്.

രജിസ്ട്രേഷൻ/ സർവെ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിൽ  അഭ്യാസപ്രകടനം: യുവാക്കൾക്കെതിരെ കേസ്

തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളിൽ മൂന്നുപേർ വീതം റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് തിരുവല്ല പോലീസ്.  കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തിരുവല്ല ചെങ്ങന്നൂർ റോഡിൽ കുരിശുകവലയ്ക്ക് സമീപമാണ്...

കയർ മേഖലയ്ക്കായി മാത്രം സർക്കാർ മാറ്റിവെച്ചത് 458.14 കോടി: മന്ത്രി പി രാജീവ്

ആലപ്പുഴ: കയർമേഖലയ്ക്ക് മാത്രമായി രണ്ടാം പിണറായി  വിജയൻ സർക്കാരിൻ്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവെച്ചതായി  നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കയർ തൊഴിലാളികളുടെ ഉന്നമനത്തിനും, കയർ...
- Advertisment -

Most Popular

- Advertisement -