Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsപ്രീമിയം സൂപ്പര്‍...

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റാൻ തീരുമാനം

തിരുവനന്തപുരം : കെഎസ്ആർടിസി യുടെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റാൻ തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിൽ  സര്‍വീസുകളാക്കി മാറ്റാനാണ് പുതിയ നീക്കം. സാധാരണ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഇനി പ്രീമിയം വിഭാഗത്തില്‍പ്പെട്ട ബസുകളും നിര്‍ത്തും.

ഇതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളില്‍ ബസ് കയറാനും ഇറങ്ങാനും സൗകര്യമൊരുങ്ങും. ഈ സര്‍വീസുകള്‍ എല്ലാ സൂപ്പര്‍ ഫാസ്റ്റ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും ദേശീയ പാതകളിലെ സര്‍വീസ് റോഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള റോഡുകളിലും നിര്‍ത്തണമെന്നും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവില്‍ അറിയിച്ചു. കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസിയില്‍ പ്രീമിയം ബസുകള്‍ അവതരിപ്പിച്ചത്.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ  നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ്...

തിരുവനന്തപുരത്ത് റോഡിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം : റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റൊടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു.രാത്രി 12 മണിയോടെ...
- Advertisment -

Most Popular

- Advertisement -