തിരുവല്ല : തിരുവല്ല നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർക്കറ്റ് ജംഗ്ഷനിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. നിർവഹിച്ചു. കഴിഞ്ഞ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
പോസ്റ്റ് ഓഫീസ് റോഡ്, മാർക്കറ്റ് ജംഗ്ഷൻ – ക്ഷേത്രം റോഡ്, തിരുവല്ല റവന്യൂ ടവർ റോഡ്, കുളക്കട റോഡ്, കായംകുളം – തിരുവല്ല റോഡ്, ബെഥനി റോഡ് എന്നിവയാണ് പുനരുദ്ധാരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഷീല വർഗീസ്, രാധാകൃഷ്ണൻ വെണ്ണാട്ട്, ലാൽ നന്ദാവനം, ഷിബു പുതുകേരിൽ, മോഹൻ അയിരൂർ, അഡ്വ. വി.സി. സാബു, കെ.പി രഘുകുമാർ, രാജൻ തോമസ്, ശ്രീജിത്ത് മുത്തൂർ, പി.എം. അനീർ, റോയ് പാലിയേക്കര, ഷാജി തേന്മാടം എന്നിവരും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിനമോൾ ഏലിയാസ്, അസിസ്റ്റന്റ് എൻജിനീയർ അശോക് കുമാർ എന്നിവരും പ്രസംഗിച്ചു.





