Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalറേമൽ ചുഴലിക്കാറ്റ്...

റേമൽ ചുഴലിക്കാറ്റ് കരതൊട്ടു:ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു

ന്യൂഡൽഹി : റേമൽ ചുഴലിക്കാറ്റ് ബംഗാളിൽ കരതൊട്ടു.ശക്തമായ കാറ്റില്‍ പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു.

ഞായറാഴ്ച വൈകിട്ടോടെ ബംഗ്ലദേശിലെ സാത്കിര ജില്ലയിലാണ് ആദ്യം കാറ്റു വീശിയത്.ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ നേരിയ ഭൂചലനം: വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂർ പീച്ചിയില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പീച്ചി ഡാമിന് അടുത്ത് തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.05നായിരുന്നു സംഭവം ഉണ്ടായത്. വലിയ...

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി...
- Advertisment -

Most Popular

- Advertisement -