Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsസുഗന്ധഗിരിയിലെ മരം...

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി തുടങ്ങിയവരെ കൂടി സസ്‌പെൻഡ് ചെയ്തു. 6 പേരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.ഇതോടെ സംഭവത്തിൽ 9 വനംവകുപ്പ് ജീവനക്കാർ സസ്പെൻഷനിലായി.

മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത് .ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്നാണ് ഉന്നതാന്വേഷണ റിപ്പോർട്ട്.ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകും: സതീഷ്കൊച്ചുപറമ്പിൽ

പത്തനംതിട്ട : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന പോഷക സംഘടനകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകുമെന്ന് ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വസമ്മേളനം പത്തനംതിട്ട രാജീവ്...

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു

തിരുമല: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.ഇതിൽ 3 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ടോക്കൺ...
- Advertisment -

Most Popular

- Advertisement -