Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം: 416 വിവാഹങ്ങൾ നടന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.

പുലർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് നിശ്ചയിച്ചിരുന്നത്.

കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എവിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുളള ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി. എസ്. എസ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

തിരുവല്ല: വളഞ്ഞവട്ടം 1074-നമ്പർ വി. എസ്. എസ് (VSS) ശാഖായോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. കെ രാമചന്ദ്രൻ ചന്ദ്ര ഭവനം (പ്രസിഡന്റ്), ശശാങ്കൻ വി റ്റി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്) സദാനന്ദൻ വി....

ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥത ; റിയാസ് : പത്ത് വർഷത്തെ റീൽസും വീണമീട്ടലുമാണ് പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും വാക്‌പോര്.ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി .ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് അടിയന്തര...
- Advertisment -

Most Popular

- Advertisement -