Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമുഖ്യമന്ത്രി തീരുമാനം...

മുഖ്യമന്ത്രി തീരുമാനം നീളുന്നു: മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10ന് നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീ​ഗ് പിന്തുണയ്ക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്....

ദേവലോകം പെരുന്നാളിന് ഒരുക്കങ്ങളായി : ജനുവരി 2,3 തീയതികളില്‍

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -