Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ...

ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ചണ്ഡികാ ഹോമത്തോടുകൂടി സമാപിച്ചു

തിരുവല്ല : ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച്‌ ഒക്ടോബർ 11 മുതൽ 21 വരെ നടന്നുവന്ന എഴുപതാമത് ശ്രീമത് ദേവിഭാഗവത നവാഹയജ്ഞം സമാപിച്ചു.  ചണ്ഡികാഹോമത്തോടനുബന്ധിച്ച്  അത്യപൂർവമായി നടന്നുവരുന്ന കുമാരി പൂജയിൽ രണ്ടു വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള ബാലികമാരെ ഭഗവതിയുടെ പ്രത്യക്ഷ രൂപമായി വിധിപ്രകാരം  പൂജിക്കുന്ന ചടങ്ങാണ് കുമാരി പൂജ.

യജ്ഞമണ്ഡപത്തിൽ തയ്യാറാക്കിയിരുന്ന പുസ്തക പൂജ മണ്ഡപത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പുസ്തകം രാവിലെ 7. 30നും 8. 20നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ,   ഗുരു, ഗണപതി, വേദവ്യാസൻ, ദക്ഷിണാ മൂർത്തി, സരസ്വതി ദേവി എന്നിവരെ പൂജിച്ച് പുസ്തക പൂജയോടുകൂടി ക്ഷേത്രം മേശാന്തി ടി ജി ശങ്കരൻ നമ്പൂതിരി പൂജയെടുപ്പ് നടത്തി.   ബ്രഹ്മീകൃതം നെയ് പൂജിച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. തുടർന്ന് വിദ്യാരംഭം കുറിക്കുവാൻ 100 കണക്കിന് വിദ്യാർഥികൾ ക്ഷേത്രത്തിന്റെ തിരുനടയിൽ എത്തിച്ചേർന്നു.

രാവിലെ  ചെട്ടികുളങ്ങര ഉമാമഹേശ്വരം തിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽ തിരുവാതിരയും കൈകൊട്ടിക്കളിയുംനടന്നു. 11 ദിവസം നീണ്ടുനിന്ന നാരായണീയ പാരായണത്തിന്റെ സമർപ്പണം ശ്രീഗോവിന്ദൻകുളങ്ങര നാരായണീയ സമിതി നടത്തി.  അന്നപൂർണ ശ്രീകുമാർ  &പാർട്ടി അവതരിപ്പിച്ച സെമി ക്ലാസ്സിക്കൽ ഡാൻസ്,  ശ്രുതിലയ വെൺപാല അവതരിപ്പിച്ച ഭക്തിഗാനമേള എന്നിവയ്ക്ക് ശേഷം അത്താഴക്കഞ്ഞിയോടെ ഈ വർഷത്തെ തിരുവുത്സവം സമാപിച്ചു.

ക്ഷേത്രത്തിൽ നടന്ന സമർപ്പണച്ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ശ്രീകുമാർ ആർ പി ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട് ,ജിതീഷ് സൗപർണിക, ഗണേഷ് എസ് പിള്ള രാഗവില്ല, ജയകുമാർ കുന്നുവിലാസം, ഉണ്ണി പിഷാരത്ത് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. ...

പെരിങ്ങര ഗ്രാമപഞ്ചായത്ത് : കുട്ടികളുടെ ഹരിത സഭയും ഹരിത പുരസ്കാര വിതരണവും

തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം  മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ്...
- Advertisment -

Most Popular

- Advertisement -