Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ഇനി...

കെഎസ്ഇബി ഇനി സ്മാർട്ടാകും : വീടുകളിലേക്ക് പുതിയ വൈദ്യുതി മീറ്ററുകൾ എത്തുന്നു

പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കെഎസ്ഇബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി. സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള പഴയ വൈദ്യുതി മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

വൈദ്യുതി ഉപയോഗം കൂടുതൽ സുതാര്യമാക്കുന്നതിനും വിതരണ രംഗത്തെ തകരാറുകൾ പരിഹരിക്കുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീറ്റർ റീഡിങ്ങിനായി ജീവനക്കാർ നേരിട്ട് വീടുകളിൽ എത്തേണ്ടുന്ന രീതിക്ക് മാറ്റം വരും. തത്സമയ  വൈദ്യുതി ഉപയോഗം കൃത്യമായി കെഎസ്ഇബിയുടെ സെൻട്രൽ സിസ്റ്റത്തിൽ രേഖപ്പെടുത്തപ്പെടുത്തും.

ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രതിദിന വൈദ്യുതി ഉപയോഗവും ബില്ലിങ് വിവരങ്ങളും മൊബൈൽ ആപ്പ് വഴി  എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ സാധിക്കും. മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നത് പോലെ ആവശ്യാനുസരണം പണം മുൻകൂറായി അടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന പ്രീപെയ്ഡ് സംവിധാനത്തിലേക്കും പദ്ധതി ഘട്ടംഘട്ടമായി മാറും.

സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ഒറ്റ ക്ലിക്കിൽ സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ലോഡും കണക്കാക്കാനും അധിക ലോഡ് വരുന്ന ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും ബോർഡിന് സാധിക്കും.
​ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, വ്യാവസായിക  ഉപഭോക്താക്കൾ, ട്രാൻസ്ഫോർമറുകൾ എന്നിവടങ്ങളിലാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്.

ഇതിനുശേഷമാകും ഇത് ഗാർഹിക ഉപയോക്താക്കളുടെ വീടുകളിലേക്ക് വ്യാപിപ്പിക്കുക. സ്വകാര്യ കമ്പനികളെ പൂർണ്ണമായി ഏൽപിക്കാതെ കെഎസ്ഇബിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്  പദ്ധതി നടപ്പിലാക്കുന്നത്. ഉപയോക്താക്കൾക്ക് മീറ്റർ വാടക അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന രീതിയാണ് നിലവിലുള്ളത്.

​പദ്ധതി പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ കേരളത്തിലെ പവർ മാനേജ്‌മെന്റ് സംവിധാനം കൂടുതൽ ആധുനികീകരിക്കപ്പെടും എന്നാണ് വൈദ്യുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം : വിവിധ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂ ഡൽഹി : മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സിസ്റ്റം പെട്ടെന്ന് ഷഡ് ഡൌൺ ചെയ്യുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ്...

ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ കൂരിരുട്ട് : നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവല്ല : ദേശീയപാതയെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോടു റോഡിലെ  ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അടിപ്പാതയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിരവധി ആരാധനാലയങ്ങളും...
- Advertisment -

Most Popular

- Advertisement -