Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ വെസ്റ്റ്...

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിനി അറുപത്തിയഞ്ചുകാരിക്കാണ് രോഗം. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ആദ്യമായാണ് ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ സ്ഥിരീകരിക്കുന്നത്.

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഇത്. ദേശാടനപ്പക്ഷികളില്‍ കാണുന്ന ഫ്‌ലാവി വൈറസാണ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്. വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കൊതുകുകള്‍ പരത്തുന്ന രോഗമായതിനാല്‍ രോഗപ്രതിരോധത്തിന് കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ആഗസ്റ്റ് 11 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

കൊച്ചി: ചില സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് 11 ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക...

ചാറ്റൽ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് : പരാതിയുമായി നാട്ടുകാർ

കോഴഞ്ചേരി : ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും പൊതു മരാമത്ത് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കോഴഞ്ചേരി ടിബി ജംഗ്ഷൻ മുതൽ ജില്ലാ ആശുപത്രിക്ക് മുൻപിലൂടെയുള്ള റോഡിലാണ് വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നത്. റോഡിന് ഇരുവശവുമുള്ള...
- Advertisment -

Most Popular

- Advertisement -