Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരുമല സെമിനാരി...

പരുമല സെമിനാരി മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യുവിനെയും നിയമിച്ചു

കോട്ടയം : പരുമല സെമിനാരിയുടെ മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യു (ജെറിൻ)വിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

ഫാ. എൽദോസ് ഏലിയാസ് പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മാനേജർ ഇൻ ചാർജാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ എടക്കര സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.

അസി.മാനേജരായി നിയമിതനായ ഫാ. ഗീവർഗ്ഗീസ് മാത്യു കോട്ടയം ഞാലിയാംകുഴി മാർ ബസേലിയോസ് ദയറാ അംഗവും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പൊങ്ങന്താനം സെൻ്റ് തോമസ് പള്ളി ഇടവകാംഗവുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈയിലെ കെമിക്കൽ ഫാക്‌ടറിയിലെ പൊട്ടിത്തെറി:മരണം 10 ആയി

മുംബൈ: ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.വ്യാഴാഴ്ച രാത്രി വരെ മരണസംഖ്യ 7 ആയിരുന്നു. വെള്ളിയാഴ്ച 3 മൃതദേഹങ്ങൾ കൂടി അധികൃതർ കണ്ടെടുത്തു. ഡോംബിവാലി ഫേസ്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം : ആറാട്ട് ഇന്ന്

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട്  ഇന്ന്  വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്നതോടെ ഉത്സവം സമാപിക്കും. ശനി രാവിലെയാണ്‌ ആറാട്ട് കലശം. പടിഞ്ഞാറെ നടയിലെ സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം...
- Advertisment -

Most Popular

- Advertisement -