ആലപ്പുഴ : ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബർ മൂന്ന് വരെയുളള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ (ഒക്ടോബർ രണ്ടാം തീയതിയിലെ പൊതുഅവധി ദിനമൊഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും , ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണെന്നു ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.





