Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തരീക്ഷ താപനില...

അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ചു : ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമായത്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിച്ചിട്ടില്ല. ഇതിനൊപ്പം കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയും മുൻകാല സെപ്റ്റംബർ മാസങ്ങളിലെ ആവശ്യകതയെക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല : കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്റെ (കെ ആർ എ) ഓണാഘോഷവും കുടുംബസംഗമവും നടത്തി.  കാവുംഭാഗം  ഡി ബി എച്ച് എസ് എസിൽ നടന്ന പരിപാടി  തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ...

കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

തിരുവല്ല : കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളായി തിരുവല്ല ബിലീവിയസ് ചർച്ച് യൂത്ത് സെൻറർ ഹാളിൽ നടക്കും. 10-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, 9...
- Advertisment -

Most Popular

- Advertisement -