Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർഥികൾ പഞ്ചായത്ത്...

വിദ്യാർഥികൾ പഞ്ചായത്ത് അധികാരികളായി ; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ബാലപഞ്ചായത്ത്

തിരുവല്ല : തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെടുമ്പ്രം പഞ്ചായത്തും പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ബാലപഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. ശ്രീലക്ഷ്മി എസ്. പ്രസിഡണ്ടും ആരവ് കൃഷ്ണൻ ആർ വൈസ് പ്രസിഡന്റുമായി.സെക്രട്ടറിയായി അഭിനന്ദ് കെ ആർ ,സ്ഥിരസമിതി അധ്യക്ഷന്മാരായി ദിയ അന്ന സിജി, അഖിൽ രാജ് ആർ,ഗൗരിനന്ദ.എസ് എന്നിവരും 8 അംഗങ്ങളും കമ്മിറ്റിയെ സജീവമാക്കി .

മാലിന്യം വലിച്ചെറിയുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങൾ ,തെരുവുനായ ശല്യം റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന കാടുകൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, സ്കൂൾ, അംഗനവാടി വിദ്യാർത്ഥികൾക്ക് മുട്ട കോഴി നൽകുന്നത്, റോഡ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ബാലപഞ്ചായത്തിൽ ചർച്ച ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി,ആറാം വാർഡ് അംഗം വൈശാഖ് പി, RSGA കോർഡിനേറ്റർ ലക്ഷ്മി എന്നിവർ ചേർന്ന് ബാല പഞ്ചായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://https://agnipathvayu.cdac.in സൈറ്റിലൂടെ...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കില്ല : എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ്ക്കാൻ യാതൊരു ആലോചനയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെന്‍‍റ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ഊർജ രംഗത്തെ സഹകരണം...
- Advertisment -

Most Popular

- Advertisement -