Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ നടപടിയെ...

സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ഭിന്നശേഷി സംവരണ പ്രശ്‌നത്തില്‍ എന്‍. എസ്. എസ്. മാനേജ്‌മെന്റിനു ലഭിച്ച സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജുമെന്റുകള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

സമയബന്ധിതമായി ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ക്രമീകരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രശ്‌നം പരിഹരിക്കുന്നതിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത പ്രകടമാക്കുന്നുവെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിദ്യാഭ്യാസമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കണ്‍സോര്‍ഷ്യം ഭാരവാഹികളായ കുരുവിള മാത്യൂസ്, ഫ്രാന്‍സിസ് പി. എസ്. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നു:  അപകടക്കെണി പരിഹരിക്കാൻ സർക്കാർ10 കോടി രൂപ  അനുവദിച്ചു

കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന അപകടക്കെണികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. കൊച്ചി കോർപ്പറേഷന് കീഴിലുള്ള വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ മനോരമ...

അംബായാഗം പതിമൂന്നാം ദിനത്തിലും  നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം പതിമൂന്നാം ദിനത്തിലും ഭക്തിസാന്ദ്രമായി തുടർന്നു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -