Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് : കുട്ടികളുടെ ഹരിത സഭയും ഹരിത പുരസ്കാര വിതരണവും

തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം  മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി ചടങ്ങിൽ പ്രഖ്യാപിച്ചു. മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഇടിഞ്ഞില്ലം ഗവൺമെന്റ് എൽ പി സ്കൂളിനുള്ള പുരസ്കാരം യോഗത്തിൽ വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർഥികളും പിടിഎയും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകളുടെയും തുണിസഞ്ചികളുടെയും വിതരണ കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.

വിവിധ സ്കൂളുകളുടെ മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് വിദ്യാർത്ഥി പ്രതിനിധികൾ  യോഗത്തിൽ അവതരിപ്പിച്ചു. ഗവൺമെന്റ് എൽ പി സ്കൂൾ മേപ്രാൽ മികച്ച റിപ്പോർട്ടിനുള്ള അംഗീകാരം കരസ്ഥമാക്കി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് ഭക്തർ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു

എടത്വ: തമിഴ് നാട്ടിലെ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു. തമിഴ് നാട്ടിൽ  നടന്ന പ്രത്യേക പൂജകൾക്കുശേഷം ഭക്തജന കൂട്ടായ്മ തിരുവായുധ പെട്ടിയുമായി ഇന്ന് രാവിലെ 11.30 ന് ചക്കുളത്തുകാവ് ശ്രീഭഗവതി...

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്ര മന്ത്രി കിരൺ റിജിജു

തിരുവനന്തപുരം : രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത...
- Advertisment -

Most Popular

- Advertisement -