Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ പോലീസ്...

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് ശക്തമാക്കാൻ പോലീസ്

അടൂർ: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക് പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയൻ പള്ളിക്കരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാൻ തുടങ്ങിയ പ്രമുഖ നേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളിലാണ് പോലീസ്.

​തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ജനപ്രതിനിധി കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക് വ്യക്തമാക്കിയത്.

രാജൻ ജോസഫുമായി വന്ന പോലീസ് ജീപ്പ് അടൂർ സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ചപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടയുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷന്റെ അകത്തേക്ക് അതിക്രമിച്ചു കയറിയ ജനപ്രതിനിധി, പോലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ലോക്കപ്പിന് സമീപമെത്തി പ്രതിയായ രാജൻ ജോസഫിനോട് തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്റ്റേഷനിൽ നിന്ന് മടങ്ങാൻ പോലീസ് ആവശ്യപ്പെട്ടിട്ടും ശ്രീനാദേവി തയ്യാറായില്ലെന്നും സ്റ്റേഷനകത്ത് നാടകീയ രംഗ സൃഷ്ടിച്ചെന്നുമാണ് പോലീസ് റിപ്പോർട്ട്. ​സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന പോലീസ് മേധാവി  റാവാഡ ചന്ദ്രശേഖർ  പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടൂർ ഡിവൈ.എസ്.പിക്കാണ് നിലവിൽ കേസിന്റെ അന്വേഷണ ചുമതല. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഒത്താശയോ ഉണ്ടായിട്ടുണ്ടോ എന്നതും പോലീസ് സംഘം പരിശോധിച്ചുവരികയാണ്.​ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സി.ആർ.പി.സി നോട്ടീസ് നൽകി കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് പൊലീസിൻ്റെ നീക്കം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശേരി വിമാനത്താവളം വഴി  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ്  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35...

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം: കൊടിയേറ്റും രഥം സമർപ്പണവും

എടത്വ: ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16-ന് കൊടിയേറി 27 -ന് സമാപിക്കും. 16-ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും....
- Advertisment -

Most Popular

- Advertisement -