Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsഉണ്ണികൃഷ്ണൻ പോറ്റിയുടെ...

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. ഇന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. 

ജാമ്യഹര്‍ജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂര്‍ത്തിയായിട്ടുണ്ട്. ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതിന് ശേഷമാണ് കട്ടിളപ്പാളി കേസിലും പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന്  വലിയ കോയിക്കൽ  ക്ഷേത്രം ഈ മാസം 16 വരെ അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഈ മാസം 16 വരെ അടച്ചു. പന്തളം രാജകുടുംബാംഗവും - പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ...

വടകര എം.ഡി.എം.എ. കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു

കോഴിക്കോട് : വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു.ജാമ്യത്തിലിറങ്ങിയ കീർത്തന ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം.പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -