Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഓടികൊണ്ടിരുന്ന ബസില്‍...

ഓടികൊണ്ടിരുന്ന ബസില്‍ നിന്നും വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവല്ല: ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൂറ്റൂര്‍ കാട്ടുവേലില്‍ ബൈജുവിന്റെ മകനുമായ ബ്ലെസ്സന്‍ ബൈജു (16)നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡില്‍ കുറ്റൂര്‍ ജംഗ്ഷനു സമീപം വൈകിട്ട്  4.45-ന് ആയിരുന്നു അപകടം.

സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 250 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു. ഗുരുതമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഗത സ്മൃതിസദസ്

തിരുവനന്തപുരം : സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കുന്നു . തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍  വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,...

ജനറല്‍ ആശുപത്രിയില്‍ മോക്ക് ഡ്രില്‍ നടത്തി

ആലപ്പുഴ : ജില്ല പോലീസും ആലപ്പുഴ ജനറല്‍ ആശുപത്രിയും ചേര്‍ന്ന് ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തി. ആശുപത്രികളില്‍ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി എന്തൊക്കെ ചെയ്യാനാകും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച കോഡ് ഗ്രേ...
- Advertisment -

Most Popular

- Advertisement -