Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsഋഷി പഞ്ചമി...

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു. ഋഷി പഞ്ചമി പുരസ്കാരം പ്രകാശ് കൃഷ്ണയ്ക്ക് നൽകി, ലോക സാക്ഷരതാ ദിന പുരസ്കാരം എംജിഎം അധ്യാപിക കീർത്തന രഘുനാഥിന് നൽകി . മുൻ വൈസ് ചെയർമാൻ രാജേഷ് കിഴക്കേ കോവിലിന്റെ ഒന്നാമത് അനുസ്മരണം ജില്ലാ സെക്രട്ടറി സദാനന്ദൻ ആറന്മുള നിർവഹിച്ചു. ഓണക്കിറ്റ് വിതരണം അനിൽ പെരുന്തുരുത്തി നിർവഹിച്ചു. കാവിൽ രഘു , അടൂർ ദാമോദരൻ ആചാരി, വത്സമ്മ സോമൻ , കൊല്ലം പറമ്പിൽ അനി, ഭൈരസ്വാമി അടൂർ , പ്രമോദ് പെരിങ്ങര, തച്ചൻ കണ്ണൻ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ബാക്കി തുക വയനാട് ദുരന്തമേഖലയ്ക്ക് കൈമാറാനായി തീരുമാനിച്ചു. നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. ചെണ്ടമേളങ്ങളുടെ...

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്...
- Advertisment -

Most Popular

- Advertisement -