Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് റോഡരുകിൽ...

തിരുമൂലപുരത്ത് റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി

തിരുവല്ല : എം സി റോഡിൽ തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലു മണിയോടെ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുമൂലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ – ഇലക്ട്രോണിക്സ് കടയുടെ മുൻവശം തെക്ക് ഭാഗത്ത്‌ ഉള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന്റെ വശത്ത് തൂണിനോട് ചേർന്ന് കണ്ടെത്തിയത്.

കഞ്ചാവ് ചെടിക്ക് 89 സെൻ്റീ മീറ്റർ നീളമുണ്ട്. സംഭവത്തിൽ അധികൃതർ കേസ് എടുത്തു. പ്രതിയായി ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ്‌ ചെടിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് വകുപ്പ് തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട്  പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ 8 മുതല്‍ വൈകുന്നേരം 7 മണിവരെ ഉണ്ടായിരിക്കില്ലെന്ന്  അധികൃതർ അറിയിച്ചു. പുന്നമട പാലം...

കപ്പലപകടം : കേസെടുക്കില്ല ; ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കും

തിരുവനന്തപുരം : കൊച്ചിയിലെ കപ്പൽ അപകടത്തിൽ കമ്പനിക്കെതിരെ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും സർക്കാർ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് മേയ് 29-ന് മുഖ്യമന്ത്രിയും...
- Advertisment -

Most Popular

- Advertisement -