Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiതെറ്റായ പരാമർശങ്ങളൊന്നും...

തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സാധാരണക്കാരെ മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്നാണ് പറഞ്ഞതെന്നും മന്ത്രി സി പി ജോൺ

കൊച്ചി : പ്രിയദർശിനി ബസിലെ യാത്രക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും സാധാരണക്കാരെ മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്നാണ് പറഞ്ഞതെന്നും ഗതാഗത മന്ത്രി സി പി ജോൺ.ബസ് കാശുപോലും കൊടുക്കാനില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യത്തിലേക്കാണു താൻ വിരൽ ചൂണ്ടിയത്.താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. സൗജന്യ നിരക്കുള്ള ബസിൽ തിക്കിത്തിരക്കി കയറുന്ന ആളുകൾ കുട്ടികളെ സ്വകാര്യ സ്വകാര്യ സ്കൂളുകളിൽ വിടുകയും അസുഖം വരുമ്പോൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുകയും ചെയ്യന്നുവെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം വൈദ്യുത ആഘാതമേറ്റു മരിച്ചു

പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം  വൈദ്യുത ആഘാതമേറ്റു മരിച്ചു. തെലുങ്കാന ഗോപാൽപേട്ട മണ്ഡൽ സ്വദേശി ഭാരതി (57) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45  മണിയോടെ ആയിരുന്നു സംഭവം. തെലുങ്കാനാ...

ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് :ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും

കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.  നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ...
- Advertisment -

Most Popular

- Advertisement -