Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തി മേഖലകളിൽ...

അതിർത്തി മേഖലകളിൽ ഡ്രോൺ : ജമ്മു വിമാനത്താവളം  അടച്ചു

ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ  തുടർന്ന് ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്. എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘർഷം ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് രാത്രിയോടെ അടക്കുകയായിരുന്നു.

അതേസമയം, എയർ ഇന്ത്യയും വിമാന സർവ്വീസുകൾ നിറുത്തിവച്ചു. പാക് ഡ്രോണുകൾ കണ്ടതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഇന്നത്തെ സർവ്വീസുകൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ലേ,രാജ്കോട്ട്, ജോധ്പുർ, ശ്രീനഗർ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്ന് സർവ്വീസില്ല. ഡ്രോണുകൾ വന്ന സാഹചര്യം സേന വിലയിരുത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം : സീനിയർ‌ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം.സംഭവത്തിൽ സീനിയർ ഡോക്ടറായ കെ.എം. ബിനു അറസ്റ്റിൽ.ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്‍റൽ പിജി വിദ്യാർഥിനിയെ...

സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ  നടക്കും.

കോഴഞ്ചേരി:നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ (വെള്ളി ) നടക്കും.പകൽ 9.50 നും 10.14 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -