Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതുടക്കം പ്രതീക്ഷാനിർഭരം:...

തുടക്കം പ്രതീക്ഷാനിർഭരം: വികസനത്തിന് ബദൽമാർ​ഗങ്ങൾ കണ്ടെത്തണം- ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം : വി.ഡി.സതീശൻ സർക്കാരിന്റേ തുടക്കം പ്രതീക്ഷാനിർഭരവും വികസനത്തിന് ബദൽമാർ​ഗങ്ങൾ കണ്ടെത്തണമെന്നും ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശാപ്രവർത്തകരെ ചേർത്തുപിടിക്കൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന്റെ തുടക്കത്തിലെ തീരുമാനങ്ങൾ. ദീർഘദൂരയാത്രകൾക്ക് വേ​ഗപ്പാതകൾ എന്ന മുൻസർക്കാരിന്റെ ആശയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനത്തിന്റെ കുറവാണ് പദ്ധതിക്ക് തിരിച്ചടിയായത്.

വീടും, സ്ഥലവും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയ്ക്ക് മുകളിൽ മഞ്ഞക്കുറ്റി അടിക്കേണ്ടിയിരുന്നില്ല. സിൽവർലൈൻ റദ്ദാക്കപ്പെട്ടെങ്കിലും ബദൽ എന്തെന്ന ചോദ്യം അവശേഷിക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടതെന്ന ബോധ്യം പുതിയ സർക്കാരിനെ നയിക്കട്ടെ.

സഭയും സമൂഹവും മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വിഷയത്തെ വയോജന വകുപ്പിലൂടെ യാഥാർത്ഥ്യമാക്കിയ സർക്കാരിനെ പ്രശംസിക്കാതെ തരമില്ല. രാജ്യത്ത് തന്നെ ആദ്യമായി ഒരു സർക്കാർ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്. ജോലിതേടിയുള്ള മക്കളുടെ കുടിയേറ്റം വ്യാപകരമായതോടെ വീട്ടകങ്ങളിൽ ഒറ്റപ്പെടുന്ന വയോജനങ്ങളുടെ എണ്ണം പെരുകുകയാണ്.

വീടുകളിലെ ഏകാന്തത എന്ന ആശങ്ക തിരിച്ചറിഞ്ഞാണ് ആരാധനാ പങ്കാളിത്തം, ​​ഗൃഹസന്ദർശനം, പകൽവീടുകൾ തുടങ്ങി വിവിധ കാര്യങ്ങൾ സഭ നടപ്പാക്കി വരുന്നത്. വയജോന വകുപ്പ് സജ്ജമാകുന്നതോടെ സർക്കാർ തലത്തിൽ മെച്ചപ്പെട്ട ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി  മന്ത്രി വി ശിവന്‍കുട്ടി  ആശയവിനിമയനം നടത്തി

ചങ്ങനാശ്ശേരി:  ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  ആശയവിനിമയനം നടത്തി. നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ...

പ്രിയദർശിനി കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കി: മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ...
- Advertisment -

Most Popular

- Advertisement -